Wednesday, November 7, 2007

കാണ്മാ‍നില്ല, ചില വാക്കുകള്‍!

കാണ്മാ‍നില്ല, ചില വാക്കുകള്‍!

ഇന്നലെ ഞാനെഴുതിയ
എന്റെ കവിത വരികളിലെ
ചില വാക്കുകള്‍ കാണാനില്ല.

എവിടെ പോയിരിക്കും?

സ്ഥാനം ഇഷ്ട്ടപ്പെടാതെ
പുതിയ മേച്ചില്‍പ്പുറങള്‍ത്തേടി
സ്വയം ഇറങിപ്പോയതായിരിക്കുമോ?
എങ്കില്‍,
കൂറൂമാറ്റത്തിനു
ഞാനവര്‍ക്കെതിരെ എവിടെ കേസ് കൊടുക്കും?

ആ വാക്കുകള്‍ കൂടിച്ചേര്‍ന്നിനി
പുതിയൊരു കവിതയാകുമോ?

ഇന്നലെയെന്റെ കവിത വായിച്ചവരില്‍ ആരെങ്കിലും
മോഷ്ട്ടിച്ചു കൊണ്ടു പോയതായിരിക്കുമോ?
എങ്കില്‍,
അവയെ എവിടെ ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കും?

അതോ,
അവകാശത്തര്‍ക്കങളുന്നയിച്ച് ചിലര്‍
എടുത്ത് കൊണ്ടുപ്പോയതോ?
അയ്യോ!

എന്റെ പേനയുടെ
കൂര്‍ത്ത മുനത്തുംബില്‍ നിന്നും
അടര്‍ന്നു വീണയെന്റെ കവിതയിലെ
ആ വാക്കുകള്‍
എന്റേതു തന്നെ ആയിരുന്നില്ലെ?

വെറും വാക്കുകള്‍ക്കു അവകാശമുന്നയിക്കാന്‍
എല്ലാവര്‍ക്കുമാകും.
പക്ഷെ,
എന്റെ കവിതയിലെ വാക്കുകള്‍,
അവ എന്റേതു മാത്രമല്ലെ?
ആവണം!

ഇന്നലെ ഞാനെഴുതിയ
എന്റെ കവിത വരികളിലെ
ചില വാക്കുകള്‍ കാണാനില്ല.

ഇറങിപ്പോയതോ,
മോഷ്ട്ടിച്ചു കൊണ്ടു പോയതോ,
എന്തുമാകട്ടെ;
എന്റെ കവിതയിലെ
ആ വാക്കുകള്‍
എന്നെ തിരിച്ചേല്‍പ്പിക്കുക;
അപേക്ഷയാണ്.

കവിത തന്നെയും
എന്നില്‍ നിന്നു നഷ്ട്ടപ്പെടാവുന്ന
അവസ്ഥയിലാണിന്നു ഞാന്‍!

ധന്യന്‍.






2 comments:

ഏ.ആര്‍. നജീം said...

ആ..ശ്രീ എടുത്തത് തന്നാകും.. ശ്രീ മാത്രമേ ചെയ്യൂ...
(തമാശ പറയാന്‍ ശ്രമിച്ചതാ മാഷേ നന്നായിരിക്കുന്നൂട്ടോ...)

Sangeetha Janachandran said...

Somethings and some people I say.. a lot of varied emotions very well captured..

Like we say " ente pranayam vettetta marakkombu pole aanu; athinte ilakal njaan polum ariyathe kozhiyunnu.. pinnedava kilirthitte illa... "