Thursday, November 8, 2007

മരിക്കാനാരുമില്ലെങ്കില്‍....

മരിക്കാനാരുമില്ലെങ്കില്‍....

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല!

ലോകാവസാനമാണു.

ഇന്നലെ മരിക്കാത്തവര്‍ കൂടി
ഇന്നു മരിച്ചു വീഴുന്നു.
നാളെ മരിക്കാനായി ആരുമുണ്ടാവില്ല:
മരിക്കാനാരുമില്ലെങ്കില്‍,
സ്വര്‍ഗ്ഗവും നരകവും പിന്നെന്തിനു?

മരിക്കാനാരുമില്ലാതെ
കാലം അനാഥമാവും;
മരണം ചരിത്രമാകും!

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല.
അപ്പോള്‍
ഭൂമിയും ശൂന്യം!

മരിക്കാനാരുമില്ലെങ്കില്‍
മതങളും ദൈവങളുമൊക്കെ പിന്നെന്തിനാണ്?
വളരാനാരുമില്ലെങ്കില്‍
ഇസങളും ജനധിപത്യവുമൊക്കെ പിന്നെന്തിനാണ്?

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല.

സ്വര്‍ഗവും നരകവും
മതങളും ദൈവങളും
ഇസങളും ജനാധിപത്യവുമൊന്നുമില്ലാതെ
ഈ ഭൂമിയില്‍
ബാക്കിയാകുന്നതോ?

ആര്‍ക്കോ വേണ്ടി ഉദിച്ചസ്ത്മിക്കുന്ന സൂര്യനും
ആര്‍ക്കും ആവശ്യമില്ലാതെ പെയ്യുന്ന മഴയും
ദിശ തെറ്റി വീശുന്ന കാറ്റും
എങോട്ടേക്കെന്നില്ലാതെ അലയുന്ന മേഘങളും
ആരെയും ദു:ഖപ്പെടുത്താതെ സുനാമികളാകുന്ന തിരമാലകളും
മാത്രം!

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല.
ജനിക്കാനാരുമില്ലെങ്കില്‍
ഭൂമിയും ശൂന്യം!
സത്യം!

ധന്യന്‍.

(മരണത്തെ എന്നും ഭയന്നിട്ടേയുള്ളു. പക്ഷെ ഇപ്പോള്‍ പലതും മനസ്സിലാവുന്നു. മരണമല്ല ജീവിതത്തിന്റെ അവസാനം. മരിക്കാനാരുമില്ലാതെ ഒരു കാലമുണ്ടെങ്കില്‍.. അന്നു ഭൂമിയില്‍ ആരുമുണ്ടാകില്ല!)

Wednesday, November 7, 2007

ഞാനൊരു ഒച്ചാകുന്നൂ....

ഞാനൊരു ഒച്ചാകുന്നൂ....

ഞാനൊരു ഒച്ചാകുന്നൂ!

ഓര്‍മ്മകള്‍ വേട്ടയാടുംബോള്‍
ഞാന്‍ തന്നെ ഇരയായി മാറേണ്ടുന്ന
ഗതികേടിലാണിന്നു ഞാന്‍!

മഞ്ഞിന്‍ കണമായി
പൂവിന്റെ ഓരോ ഇതളുകളിലും
പറ്റിപ്പിടിച്ചിരുന്നൂ ഞാന്‍,
സ്നേഹം കൊതിച്ചുക്കൊണ്ട്;
പക്ഷെ,
വെയിലിന്റെ കരങളെന്നെ
വിരല്‍ നീട്ടി നക്കിയെടുക്കുംബോള്‍
സംരക്ഷിക്കാനാ ഇതളുകളുണ്ടായിരുന്നില്ല.

പിന്നീടൊരു തെന്നലായി
ഒന്നിലും പറ്റിപ്പിടിക്കാതെ
എല്ലാ ഇതളുകളേയും തലോടി
ഞാന്‍ ഞാന്‍ മാത്രമായി
തെന്നി നീങിയപ്പോഴും
എനിക്കു നേരേ പരസ്യമായി ഒളിയംബുകള്‍;
സ്വാര്‍ത്ഥതയുടെ കൊടുമുടിയില്‍ ഒരഹാങ്കാരി!

അതെ,
അഹങ്കാരിയാണു ഞാ‍ന്‍,
ഹൃദയം കൈ വെള്ളയില്‍ വെച്ച്
തുറന്നു കാട്ടാന്‍ മടിക്കുന്നവര്‍ക്കിടയിലേക്ക്
പെയ്തിറങാന്‍ ആഗ്രഹമില്ലാത്ത കാര്‍മേഘം!

ഒരിക്കല്‍ പെയ്തിറങിയിരുന്നു,
കുളിര്‍ച്ചാറ്റലായി,
പേമാരിയായി;
പക്ഷെ,
അപ്പോഴുമെന്നെ സ്വീകരിക്കാത്ത നിങള്‍ക്കായി
ഞാനെന്തിനു വീണ്ടും പെയ്യണം?
ദുരെ നിന്നു ഞാന്‍ ചിരിക്കാം,
ചിരിക്കുക മാത്രം ചെയ്യാം,
വെറുമൊരു മേഘമായി!

ഞാനൊരു ഒച്ചാകുന്നൂ....

ഇഴഞ്ഞു നീങാന്‍ മാത്രമേ
ഇന്നെനിക്കറിയൂ!
നിങളുടെ ഹൃദയത്തിലേക്കിഴഞ്ഞെത്താന്‍
ഇനിയുമൊരുപ്പാടു ജന്മങളെടുത്തേക്കാം!
അതിനെന്നെ വെറുക്കാതിരിക്കൂ.

ഞാനൊരു ഒച്ചാകുന്നൂ....

വീണ്ടുമൊരു പറവയായി
ഓരോ ഹൃദയത്തിലും കൂടു കൂട്ടുന്ന കാലം;
അതിനി വിദൂര‍ത്താണ്:
ഒരിക്കല്‍ നെയ്ത കൂടുകള്‍
പലര്‍ക്കും ഭാരമായിരുന്നിരിക്കണം,
അവരുടെ ഹൃദയമിടിപ്പുകളില്‍ തന്നെ
അതു തകര്‍ന്നു പോയി!

ഞാനൊരു ഒച്ചാകുന്നൂ....

ഇനിയാര്‍ക്കും ഭാരമാകാതെ
ഞാനെന്റെ വഴിയില്‍ നീങിക്കോളാം,
മെല്ലെ!
ഇനി ഞാനൊരിക്കലും കൂടുകള്‍ കൂട്ടുന്നില്ല;
ഒച്ചുകള്‍ക്ക് എന്തു കൂട്?!

എന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍,
നിങള്‍ക്കാവില്ല;
നിങളുടെ വഴികളിലേക്കിനി
ഞാനുമില്ല!

കാരണം,
ഞാനൊരു ഒച്ചാകുന്നൂ,
ആര്‍ക്കുമൊരിക്കലും
വേഗതയില്‍ തോല്‍പ്പിക്കാനാവാത്ത ഒച്ച്!

ധന്യന്‍.

(ഇപ്പോള്‍ പേരോര്‍ക്കാനാവാത്ത ആര്‍ക്കോ വേണ്ടി എഴുതിയതാണ് ഈ കവിത. വേദനകള്‍ മാത്രം കൂട്ടായുണ്ടായിരുന്ന ആ സഹോദരിക്കു വേണ്ടി സമര്‍പ്പിക്കുന്നൂ)

ദിയ... പ്രണയം മരിക്കുന്നില്ല!

ദിയ... പ്രണയം മരിക്കുന്നില്ല!

മനസ്സിന്റെ വിങലുകള്‍ക്കൊപ്പം
മഴച്ചാറ്റലുകള്‍!
ഹൃദയത്തിന്റെ തുടിപ്പുകള്‍ക്കൊപ്പം
വയലിനിന്റെ സംഗീതവും!

പവിഴമുത്തിന്റെ ചിതറലുകള്‍ക്കൊപ്പം
പ്രണയത്തിന്റെ മര്‍മ്മരങള്‍!
ഘടികാരത്തിന്റെ ഗതിവേഗത്തിനൊപ്പം
നിന്റെയീ കാത്തിരിപ്പും!

മഞ്ഞുറയുന്ന പ്രഭാതങളിലും
ഉരുകിയൊഴുകുന്ന നിന്റെ കണ്ണീരില്‍
പ്രണയത്തിന്റെ ചൂടും
കാത്തിരിപ്പിന്റെ വിരഹവും!

അലയൊടുങാത്ത നിന്റെ മനസ്സ്;
അങകലെയെവിടെയോ ആര്‍ത്തിരംബുന്ന കടലിനൊപ്പം
അലയുയരുന്ന നിന്റെ മനസ്സില്‍
എന്നും ആ പാട്ട് മാത്രം!

മഞ്ഞുറയുന്ന ആ പാട്ടില്‍
പ്രണയത്തിന്റെ ചൂട് നിറച്ച്
ഓര്‍മ്മകളില്‍ നിറം നല്‍കി
നിന്റെ കാത്തിരിപ്പ്.

കാത്തിരിപ്പുകള്‍
ഒരിക്കലും വെറുതെയാവില്ല,
ഹൃദയം കൊണ്ട് കാത്തിരുന്നാല്‍;
പ്രണയിച്ചാല്‍!

ഒരു മഴച്ചാറ്റലായി
മഞ്ഞിന്‍ തുള്ളിയായി
വയലിന്‍ സംഗീതമായി
അവന്‍ വന്നു!

വാക്കുകള്‍ തളര്‍ന്ന നിനക്കും
ഓര്‍മ്മകള്‍ തളര്‍ന്ന അവനും
കെട്ടിപ്പുണരാന്‍
എവിടെ നിന്നോ ഒരു കുളിര്‍ തെന്നല്‍ പാറിയെത്തി.

ദിയ...
പ്രണയം മരിക്കുന്നില്ല!

കാത്തിരിപ്പുകള്‍ അവസാനിക്കാത്തിടത്തോളം
ഓര്‍മ്മകള്‍ മരിക്കാത്തിടത്തോളം
പ്രണയം മരിക്കുന്നില്ല!

പ്രണയത്തിനു മരണമില്ലെങ്കില്‍
പ്രണയിക്കുന്നവര്‍ക്കും!

ധന്യന്‍.

(ദിയ... ഒരു സുഖമുള്ള പ്രണയത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച് എന്നില്ലൂടെ കടന്നു പോയ ആ കാംബസ് ഫിലിം... ഒരു കവിത എന്നിലൂടെ ഒഴുകിയെത്തിച്ചു!)

കാണ്മാ‍നില്ല, ചില വാക്കുകള്‍!

കാണ്മാ‍നില്ല, ചില വാക്കുകള്‍!

ഇന്നലെ ഞാനെഴുതിയ
എന്റെ കവിത വരികളിലെ
ചില വാക്കുകള്‍ കാണാനില്ല.

എവിടെ പോയിരിക്കും?

സ്ഥാനം ഇഷ്ട്ടപ്പെടാതെ
പുതിയ മേച്ചില്‍പ്പുറങള്‍ത്തേടി
സ്വയം ഇറങിപ്പോയതായിരിക്കുമോ?
എങ്കില്‍,
കൂറൂമാറ്റത്തിനു
ഞാനവര്‍ക്കെതിരെ എവിടെ കേസ് കൊടുക്കും?

ആ വാക്കുകള്‍ കൂടിച്ചേര്‍ന്നിനി
പുതിയൊരു കവിതയാകുമോ?

ഇന്നലെയെന്റെ കവിത വായിച്ചവരില്‍ ആരെങ്കിലും
മോഷ്ട്ടിച്ചു കൊണ്ടു പോയതായിരിക്കുമോ?
എങ്കില്‍,
അവയെ എവിടെ ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കും?

അതോ,
അവകാശത്തര്‍ക്കങളുന്നയിച്ച് ചിലര്‍
എടുത്ത് കൊണ്ടുപ്പോയതോ?
അയ്യോ!

എന്റെ പേനയുടെ
കൂര്‍ത്ത മുനത്തുംബില്‍ നിന്നും
അടര്‍ന്നു വീണയെന്റെ കവിതയിലെ
ആ വാക്കുകള്‍
എന്റേതു തന്നെ ആയിരുന്നില്ലെ?

വെറും വാക്കുകള്‍ക്കു അവകാശമുന്നയിക്കാന്‍
എല്ലാവര്‍ക്കുമാകും.
പക്ഷെ,
എന്റെ കവിതയിലെ വാക്കുകള്‍,
അവ എന്റേതു മാത്രമല്ലെ?
ആവണം!

ഇന്നലെ ഞാനെഴുതിയ
എന്റെ കവിത വരികളിലെ
ചില വാക്കുകള്‍ കാണാനില്ല.

ഇറങിപ്പോയതോ,
മോഷ്ട്ടിച്ചു കൊണ്ടു പോയതോ,
എന്തുമാകട്ടെ;
എന്റെ കവിതയിലെ
ആ വാക്കുകള്‍
എന്നെ തിരിച്ചേല്‍പ്പിക്കുക;
അപേക്ഷയാണ്.

കവിത തന്നെയും
എന്നില്‍ നിന്നു നഷ്ട്ടപ്പെടാവുന്ന
അവസ്ഥയിലാണിന്നു ഞാന്‍!

ധന്യന്‍.






ഞാന്‍ ഹൃദയം ഇല്ലാത്തവന്‍...

ഞാന്‍ ഹൃദയം ഇല്ലാത്തവന്‍...

കുളിര്‍പ്പിക്കും പെട്ടിയും
എപ്പോഴും ചിലയ്ക്കുന്ന ഘടികാരവും
ഒഴുകിയെത്തും കിരാത സംഗീതവും
നിറഞ്ഞയീ ഇരുട്ടറയില്‍
എവിടെയോര്‍ക്കാന്‍.......

ലോകം ചുട്ടുച്ചാംബലാക്കാന്‍ ഇറങിയ
കിരാതരുടെ കാലടിയില്‍
ഞെരിഞമര്‍ന്നു കൊണ്ടിരിക്കും ജനതയും
അവരുടെ രോദനങളും!

എന്റെ മുംബിലുള്ളതെല്ലാം
ഒരു കുപ്പി മദ്യവും
മ്യൂസിക്ക് ചാനലില്‍ നിന്നൊഴുകും കിരാത സംഗീതവും
പിന്നെ
ഉറക്കച്ചുവടുകളും മാത്രം!

ധന്യന്‍.

(ഇറാഖിലെ ജനങള്‍ക്കു എന്റെ സമര്‍പ്പണം.)

എനിക്കൊന്നുമില്ല....

എനിക്കൊന്നുമില്ല....

ഞാന്‍ വീണ്ടും സ്വപ്നങള്‍ കണ്ടു തുടങുകയാണു.
ഒരു പക്ഷെ,
നിനക്കു മാത്രം ഉള്‍ക്കൊള്ളാനാവുന്ന
എന്റെ സ്വപ്നങള്‍!

നീളുന്ന രാവിന്റെ നിശബ്ദ്തയില്‍
നിര്‍വ്രിതി കൊള്ളുന്ന
എന്റെ മൌനങള്‍
ഞാനിന്നു മുതല്‍
നിനക്കായി നീക്കി വയ്ക്കുന്നു.

ഒരു വാക്കു പോലുമുരിയടാന്‍
നിന്റെ മുന്നിലെനിക്കാകുന്നില്ല.
എന്റെ ശബ്ദ്ങളെവിടെയോ ഓടിയൊളിക്കുന്നു
നിന്നെ കാണുംബോള്‍!

പകലിന്റെ നഷ്ട്ടം നികത്താന്‍
സന്ധ്യയുണ്ട്!
പക്ഷെ,
സന്ധ്യയുടെ നഷ്ട്ടം നികത്താന്‍
രാവിനാവില്ല!

എന്റെ നഷ്ട്ടം നികത്താന്‍
നിനക്കെന്റെ കവിതകളുണ്ട്.
പക്ഷെ
നിന്റെ നഷ്ട്ടം നികത്താന്‍
എനിക്കൊന്നുമില്ല!

ധന്യന്‍.

Monday, November 5, 2007

ഈ പുലരിയില്‍....

ഈ പുലരിയില്‍...

നിലാവും നീയും വേര്‍പ്പിരിയുന്ന ഈ പുലരിയില്‍,
ഉരുകിത്തീരുകയാണു ഞാന്‍.
കവിതകള്‍ക്കും നിനക്കുമൊപ്പം,
ഉരുകാനിനിയെന്നിലെന്‍,
ഹൃദയം മാത്രം ബാക്കി.
കവിതകളും ഉരുകിത്തീര്‍ന്നാല്‍
ഞാനില്ല.
പിന്നെയെങനെ എന്നില്‍ നീയുണ്ടാകും?

കവിതകളെന്നില്‍ മരിക്കാതിരിക്കുമെങ്കില്‍,
നിന്നെ,
ഓര്‍മ്മകള്‍ക്കെങ്കിലും കടം കൊടുക്കാം ഞാന്‍!

ധന്യന്‍

അറിഞ്ഞു തന്നെ...

അറിഞ്ഞു തന്നെ...
ഇന്നലെകള്‍ക്ക് പറയുവാനുണ്ടായിരുന്നതു
ഞാന്‍ കേട്ടില്ല.
ഇന്നിന്റെ തേങലുകളും
ഞാന്‍ കേള്‍ക്കുന്നില്ല.
നാളെയുടെ കവിതകള്‍ക്കായി
ഞാന്‍ കാതോര്‍ത്തിരിക്കുന്നു!
നാളേകള്‍,
പിന്നീടൊരിക്കല്‍,
ഇന്നലെകളും ഇന്നും ആവും
എന്നു അറിഞ്ഞു തന്നെ!
ധന്യന്‍.

Sunday, November 4, 2007

ഇന്നലെകള്‍ എന്നില്‍ നമ്മില്‍ വിടര്‍തുന്ന വേദനകള്‍...

സ്വപ്നങള്‍ എന്നും നമ്മില്‍ വേദനകള്‍ മാത്രമെ ഉണര്‍ത്താറുള്ളു. ആ സ്വപ്നങള്‍ക്ക്ക്കായി എന്റെ പ്രണാമം! ഇനിയും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടേ...

ധന്യന്‍.