ഇന്ന് നീയെന്നില്‍ നിന്ന് നടന്നകന്നത്
ഇന്നലെ ഞാനറിഞ്ഞു!
പ്രണയത്തിന്റെ തണല്‍ മരങ്ങള്‍
ചുംബനങ്ങളുടെ തണല്‍ വീഴ്ത്തിയിരുന്നു.
ഇന്ന്
ഓര്‍മ്മകളുടെ നനുത്ത പായലുകള്‍
വീണ്ടുമെന്നെ
നമ്മള് പങ്കു വെച്ച ചുംബനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു!
ഈ പൊള്ളുന്ന തണലില്‍
നിന്റെ നിശ്വാസങ്ങളുടെ നനവില്‍
ഞാന്‍ കാത്തിരിക്കും,
നീ ഇനി വരില്ലെന്നറിഞ്ഞു കൊണ്ട് തന്നെ!
എല്ലാ കാത്തിരിപ്പിനും ഒരു പ്രതീക്ഷയുണ്ടാവും.
പക്ഷെ,
പ്രതീക്ഷയില്ലാത്ത ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്!
ധന്യന്‍
{കുറെ കാലങ്ങളായി കവിതകളില്‍ നിന്ന് അകലെ ആയിരുന്നു... മഴ പെയ്തിരുന്നില്ല... പക്ഷെ ഇപ്പോള്‍ ഒരു മഴ പെയ്തൊഴിഞ്ഞിരിക്കുന്നു!}