Tuesday, September 2, 2008

നീയും ഞാ‍നും പ്രണയവും

നീയും ഞാ‍നും പ്രണയവും…..

ഓറ്മ്മകള്‍ മഴയിലൂടെ നനഞ്ഞെത്തുമ്പോള്‍
സ്വപ്ന്ങ്ങളെന്നും മൂകസാക്ഷി.
മറവികള്‍ കടല്‍ത്തീരത്ത് ഓടിത്തളരുമ്പോള്‍
കണ്ണീരുകള്‍ക്കെന്നും ചോരയുടെ സാന്ദ്രത!

ഇരുട്ടിന്റെ യവനികയും താണ്ടി
വേറൊരു ഇരുട്ടിലേക്ക് പ്രവേശിക്കുമ്പോള്‍
പ്രണയത്തിനും മരണത്തിനും
ഒരേ നിറം!

ഇന്നലെ…
വേരുകളിലൂടെ പടറ്ന്നു കയറി
ഇന്നിലേക്ക് പ്രവേശിക്കുമ്പോള്‍
ഇടയ്ക്കൂ വെച്ച് പലതും നഷ്ട്മാവുന്നു.
നീയും ഞാനും പ്രണയവും!

ഇനിയുമൊന്നും മറക്കാനാവാതെ
ഓറ്മ്മകള്‍ മാത്രം നനഞ്ഞെത്തുമ്പോള്‍
കണ്ണുകളില്‍ മാത്രം എപ്പോഴും നനവു
ഉപ്പു രസമുളള കണ്ണീരിന്റേയും
ചുവന്ന നിറമുള്ള രക്തത്തിന്റേയും!
വിരലിന്റെ ചലനങ്ങള്‍പ്പോലും മായ്ക്കുന്നൂ
നീയും ഞാനും പ്രണയവും!

ഏകാന്തതയ്ക്കും മരന്നത്തിനുമിടയ്ക്കുളള
ഒഴിഞ്ഞ പാത.
രണ്ടുമെന്നെ ഭയപ്പെടുത്തുന്നൂ
ഓറ്മ്മകളെപ്പോലെ!
മുന്നിലെ കറുത്ത മരണവും
പിന്നിലെ ചുവന്ന ഏകാന്തതയും
എന്നിലെ നിറമില്ലായ്മയും
എന്നിലുണറ്ത്തുന്നു
എന്നോ കറുപ്പും വെളുപ്പുമായി തീറ്ന്ന
നീയും ഞാനും പ്രണയവും!

നീലയായി മാറുന്ന മേഘങ്ങളും
പച്ചയായി മാറുന്ന് കാറ്റും
ഓറ്മ്മകള്‍ വീണ്ടും മഴ നനഞ്ഞെത്തുന്നു
കാതിലവയോതുന്നു
എവിടെയോ നഷ്ട്പ്പെട്ട
നീയും ഞാനും പ്രണയവും!

ധന്യന്‍.

(പ്രണയം എന്നും വേദനിപ്പിച്ചിട്ടേയുള്ളൂ. ഞാന്‍ ഒരുപാട് പ്രണയിച്ച ഇന്നും പ്രണയിക്കുന്ന അവള്‍ക്കു വേണ്ടി മാത്രം.... കുറെ കാലത്തിനു ശേഷം ഈ കവിത... പ്രണയിക്കാന്‍ വീണ്ടും കൊതിയാവുന്നു!!)