Monday, November 5, 2007

ഈ പുലരിയില്‍....

ഈ പുലരിയില്‍...

നിലാവും നീയും വേര്‍പ്പിരിയുന്ന ഈ പുലരിയില്‍,
ഉരുകിത്തീരുകയാണു ഞാന്‍.
കവിതകള്‍ക്കും നിനക്കുമൊപ്പം,
ഉരുകാനിനിയെന്നിലെന്‍,
ഹൃദയം മാത്രം ബാക്കി.
കവിതകളും ഉരുകിത്തീര്‍ന്നാല്‍
ഞാനില്ല.
പിന്നെയെങനെ എന്നില്‍ നീയുണ്ടാകും?

കവിതകളെന്നില്‍ മരിക്കാതിരിക്കുമെങ്കില്‍,
നിന്നെ,
ഓര്‍മ്മകള്‍ക്കെങ്കിലും കടം കൊടുക്കാം ഞാന്‍!

ധന്യന്‍

2 comments:

ഉപാസന || Upasana said...

കൊള്ളാം സാര്‍
ഇനിയുമെഴുതുക
:)
ഉപാസന

Sachi said...

നന്ദി. പ്രോത്സാഹനങള്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കും.