Thursday, November 8, 2007

മരിക്കാനാരുമില്ലെങ്കില്‍....

മരിക്കാനാരുമില്ലെങ്കില്‍....

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല!

ലോകാവസാനമാണു.

ഇന്നലെ മരിക്കാത്തവര്‍ കൂടി
ഇന്നു മരിച്ചു വീഴുന്നു.
നാളെ മരിക്കാനായി ആരുമുണ്ടാവില്ല:
മരിക്കാനാരുമില്ലെങ്കില്‍,
സ്വര്‍ഗ്ഗവും നരകവും പിന്നെന്തിനു?

മരിക്കാനാരുമില്ലാതെ
കാലം അനാഥമാവും;
മരണം ചരിത്രമാകും!

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല.
അപ്പോള്‍
ഭൂമിയും ശൂന്യം!

മരിക്കാനാരുമില്ലെങ്കില്‍
മതങളും ദൈവങളുമൊക്കെ പിന്നെന്തിനാണ്?
വളരാനാരുമില്ലെങ്കില്‍
ഇസങളും ജനധിപത്യവുമൊക്കെ പിന്നെന്തിനാണ്?

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല.

സ്വര്‍ഗവും നരകവും
മതങളും ദൈവങളും
ഇസങളും ജനാധിപത്യവുമൊന്നുമില്ലാതെ
ഈ ഭൂമിയില്‍
ബാക്കിയാകുന്നതോ?

ആര്‍ക്കോ വേണ്ടി ഉദിച്ചസ്ത്മിക്കുന്ന സൂര്യനും
ആര്‍ക്കും ആവശ്യമില്ലാതെ പെയ്യുന്ന മഴയും
ദിശ തെറ്റി വീശുന്ന കാറ്റും
എങോട്ടേക്കെന്നില്ലാതെ അലയുന്ന മേഘങളും
ആരെയും ദു:ഖപ്പെടുത്താതെ സുനാമികളാകുന്ന തിരമാലകളും
മാത്രം!

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല.
ജനിക്കാനാരുമില്ലെങ്കില്‍
ഭൂമിയും ശൂന്യം!
സത്യം!

ധന്യന്‍.

(മരണത്തെ എന്നും ഭയന്നിട്ടേയുള്ളു. പക്ഷെ ഇപ്പോള്‍ പലതും മനസ്സിലാവുന്നു. മരണമല്ല ജീവിതത്തിന്റെ അവസാനം. മരിക്കാനാരുമില്ലാതെ ഒരു കാലമുണ്ടെങ്കില്‍.. അന്നു ഭൂമിയില്‍ ആരുമുണ്ടാകില്ല!)

2 comments:

മയൂര said...

“മരിക്കാനാരുമില്ലാതെ
കാലം അനാഥമാവും;
മരണം ചരിത്രമാകും!

മരിക്കാനാരുമില്ലെങ്കില്‍
ജനിക്കാനുമാരുമില്ല.
അപ്പോള്‍
ഭൂമിയും ശൂന്യം!“

നന്നായിട്ടുണ്ട്..:)

Murali K Menon said...

ആശയം കൊള്ളാം