Wednesday, November 7, 2007

ഞാനൊരു ഒച്ചാകുന്നൂ....

ഞാനൊരു ഒച്ചാകുന്നൂ....

ഞാനൊരു ഒച്ചാകുന്നൂ!

ഓര്‍മ്മകള്‍ വേട്ടയാടുംബോള്‍
ഞാന്‍ തന്നെ ഇരയായി മാറേണ്ടുന്ന
ഗതികേടിലാണിന്നു ഞാന്‍!

മഞ്ഞിന്‍ കണമായി
പൂവിന്റെ ഓരോ ഇതളുകളിലും
പറ്റിപ്പിടിച്ചിരുന്നൂ ഞാന്‍,
സ്നേഹം കൊതിച്ചുക്കൊണ്ട്;
പക്ഷെ,
വെയിലിന്റെ കരങളെന്നെ
വിരല്‍ നീട്ടി നക്കിയെടുക്കുംബോള്‍
സംരക്ഷിക്കാനാ ഇതളുകളുണ്ടായിരുന്നില്ല.

പിന്നീടൊരു തെന്നലായി
ഒന്നിലും പറ്റിപ്പിടിക്കാതെ
എല്ലാ ഇതളുകളേയും തലോടി
ഞാന്‍ ഞാന്‍ മാത്രമായി
തെന്നി നീങിയപ്പോഴും
എനിക്കു നേരേ പരസ്യമായി ഒളിയംബുകള്‍;
സ്വാര്‍ത്ഥതയുടെ കൊടുമുടിയില്‍ ഒരഹാങ്കാരി!

അതെ,
അഹങ്കാരിയാണു ഞാ‍ന്‍,
ഹൃദയം കൈ വെള്ളയില്‍ വെച്ച്
തുറന്നു കാട്ടാന്‍ മടിക്കുന്നവര്‍ക്കിടയിലേക്ക്
പെയ്തിറങാന്‍ ആഗ്രഹമില്ലാത്ത കാര്‍മേഘം!

ഒരിക്കല്‍ പെയ്തിറങിയിരുന്നു,
കുളിര്‍ച്ചാറ്റലായി,
പേമാരിയായി;
പക്ഷെ,
അപ്പോഴുമെന്നെ സ്വീകരിക്കാത്ത നിങള്‍ക്കായി
ഞാനെന്തിനു വീണ്ടും പെയ്യണം?
ദുരെ നിന്നു ഞാന്‍ ചിരിക്കാം,
ചിരിക്കുക മാത്രം ചെയ്യാം,
വെറുമൊരു മേഘമായി!

ഞാനൊരു ഒച്ചാകുന്നൂ....

ഇഴഞ്ഞു നീങാന്‍ മാത്രമേ
ഇന്നെനിക്കറിയൂ!
നിങളുടെ ഹൃദയത്തിലേക്കിഴഞ്ഞെത്താന്‍
ഇനിയുമൊരുപ്പാടു ജന്മങളെടുത്തേക്കാം!
അതിനെന്നെ വെറുക്കാതിരിക്കൂ.

ഞാനൊരു ഒച്ചാകുന്നൂ....

വീണ്ടുമൊരു പറവയായി
ഓരോ ഹൃദയത്തിലും കൂടു കൂട്ടുന്ന കാലം;
അതിനി വിദൂര‍ത്താണ്:
ഒരിക്കല്‍ നെയ്ത കൂടുകള്‍
പലര്‍ക്കും ഭാരമായിരുന്നിരിക്കണം,
അവരുടെ ഹൃദയമിടിപ്പുകളില്‍ തന്നെ
അതു തകര്‍ന്നു പോയി!

ഞാനൊരു ഒച്ചാകുന്നൂ....

ഇനിയാര്‍ക്കും ഭാരമാകാതെ
ഞാനെന്റെ വഴിയില്‍ നീങിക്കോളാം,
മെല്ലെ!
ഇനി ഞാനൊരിക്കലും കൂടുകള്‍ കൂട്ടുന്നില്ല;
ഒച്ചുകള്‍ക്ക് എന്തു കൂട്?!

എന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍,
നിങള്‍ക്കാവില്ല;
നിങളുടെ വഴികളിലേക്കിനി
ഞാനുമില്ല!

കാരണം,
ഞാനൊരു ഒച്ചാകുന്നൂ,
ആര്‍ക്കുമൊരിക്കലും
വേഗതയില്‍ തോല്‍പ്പിക്കാനാവാത്ത ഒച്ച്!

ധന്യന്‍.

(ഇപ്പോള്‍ പേരോര്‍ക്കാനാവാത്ത ആര്‍ക്കോ വേണ്ടി എഴുതിയതാണ് ഈ കവിത. വേദനകള്‍ മാത്രം കൂട്ടായുണ്ടായിരുന്ന ആ സഹോദരിക്കു വേണ്ടി സമര്‍പ്പിക്കുന്നൂ)

2 comments:

ക്രിസ്‌വിന്‍ said...

ഒരിക്കല്‍ പെയ്തിറങിയിരുന്നു,
കുളിര്‍ച്ചാറ്റലായി,
പേമാരിയായി;
പക്ഷെ,
അപ്പോഴുമെന്നെ സ്വീകരിക്കാത്ത നിങള്‍ക്കായി
ഞാനെന്തിനു വീണ്ടും പെയ്യണം?
ദുരെ നിന്നു ഞാന്‍ ചിരിക്കാം,
ചിരിക്കുക മാത്രം ചെയ്യാം,
വെറുമൊരു മേഘമായി!





നല്ല വരികള്‍

Unknown said...

santhoshathinteyum sangadangaludeyum edayil ninnu mathrame kalakal undavarollu.....
ennal happy r those who can express it using their blessings...

Thanks to u bro for helpin me to put my burden into these beautiful lines....

" അപ്പോഴുമെന്നെ സ്വീകരിക്കാത്ത നിങള്‍ക്കായി
ഞാനെന്തിനു വീണ്ടും പെയ്യണം?
ദുരെ നിന്നു ഞാന്‍ ചിരിക്കാം,
ചിരിക്കുക മാത്രം ചെയ്യാം,
വെറുമൊരു മേഘമായി! "

excellent lines....