Tuesday, February 17, 2009

തിരിച്ചറിവ്…


                               

 




 

 

മഴയുടെ നനുത്ത സ്പറ്ശമേറ്റ്

എന്റെ പ്രണയം തണുത്തറഞ്ഞു.

ഇരുട്ടിന്റെ മറവില്‍ ഹൃദയത്തിനുമപ്പുറം

പ്രണയം ബാക്കിയായി;

കാലം,

അവളെയും കടന്നു ഒരുപ്പാട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു!

നിന്റെ കാല്‍പ്പാടുകളുടെ

അലക്ഷ്യമായ അലച്ചിലില്‍ നഷ്ട്പ്പെട്ടത്

അവളുടെ ചിരിയുടെ കിലുക്കമായിരുന്നു!

 

നിന്റെ തിരിച്ചു വരവു അറിയിച്ചുക്കൊണ്ട്

ഒരു കവിത,

മഴ പോലെ!

സ്വപ്നങ്ങള്‍ക്കു പറയാനുണ്ടായിരുന്നത്

മഴ മേഘങ്ങളിലൂടെ ഞാന്‍ അയച്ചിരുന്നു..

മഴ  പെയ് തോ?

 

മനസ്സില്‍ എന്നും കോരിച്ചൊരിയുന്ന മഴ!

സ്വപ്ന്ങള്ക്കു മൌനം അസഹ്യമാണെന്നു

 ഓറ്മ്മിപ്പിക്കുന്ന മഴ!

മേഘങള് എന്നും

ആത്മാറ്ത്ഥതയുള്ള സന്ദേശവാഹകരാണു!

 

മൌനത്തിന്റെ കിളിവാതിലില്‍

പ്രണയത്തിന്റെ നിശ്വാസങള്‍!

പ്രണയത്തിന്റെ വാചാലത

മൌനമാണ്‍,

മഴയുടെ സംഗീതത്തിന്റെ മൌനം!

ഇന്നലെ പെയ് തൊഴിഞ്ഞു

ആ മഴ,

എന്നില്‍!

 

 

പെയ്തൊഴിഞ്ഞ മഴയുടെ ആത്മാവ്,

താളം,

മൌനത്തിന്റെ വാചാലത!

സ്വപ്നങള് മഴയായി നനഞ്ഞ് ആറ്ദ്രമായിരിക്കാം

അലെങ്കില്  സ്വ് പ്നങളുടെ ചാരം

അതില് അലിഞ്ഞു പോയിരിക്കാം!

 

സ്വപ്ന്ങള് ഒരിക്കലും ചാരമാവാറില്ല

ഇല പൊഴിയും കാലം പോലെ,

സ്വപ്ന്ങളും കൊഴിയുമെന്നേ ഉളളൂ.

വീണ്ടും വസന്ത കാലം പോലെ 

സ്വപ്നങള്‍ പിന്നെയും തളിറ്ക്കും

പുതു മഴയായി!

 

സ്വപ്നങള്‍

ഫീനിക്സ്പക്ഷിയെ പോലെ

ചാരത്തില്‍ നിന്നും ഉയിറ്ത്തെഴുന്നേല്‍ക്കട്ടെ.

കണ്ണുനീരിന്റെ ഗറ്ത്തങളില്‍

ചിറകു തളറ്ന്നു വീഴാതെ

അവ പറന്നുയരട്ടെ,

ആകാശത്തിനുമപ്പുറം!

 

എത്രയൊക്കെ ഫീനിക്സ് പക്ഷികള്‍ ഉയിറ്ത്തഴുന്നേറ്റാലും

എന്റെ ആദ്യത്തെ മഴ മേഘപ്രാവിനെ

മറക്കാനാവില്ലാലൊ?

സൂര്യ കിരണമായി

അത് ഉദിച്ചുയരുന്നു

രാത്രിയാവാന്‍ വേണ്ടി മാത്രം!

 

ആദ്യമായി മനസ്സില്‍ പെയ്ത

പ്രണയ മഴ;

അവന്റെ വാക്കുകള്‍ക്ക് മഴയുടെ താളമാണെന്നു

മഞ്ഞിന്റെ കുളിരാണെന്നു

സ്വയം വിധിയെഴുതിയ

നിലാവുള്ള രാത്രികള്‍.

പിന്നീടെപ്പോഴോ,

അടക്കിപ്പിടിച്ച തേങലുകള്‍ക്കു വഴി മാറിക്കൊടുത്തു.

അതറിഞ്ഞിട്ടും

ഞാനെന്റെ സ്വപ്നങളെ,

ദു:ഖങളെ

എന്റെ മിഴികള്‍ക്കു പിന്നില്‍

സുരക്ഷതമായി ഒളിപ്പിച്ചു!

 

ഇനിയെന്നില്‍ വരികളില്ല

കവിതകള്‍ കണ്ണീരിനു വഴി മാറിക്കൊടുക്കുന്നു;

ഓറ്മ്മകള്‍ക്കു മുന്നില്‍

കരയാന്‍ മാത്രമേ എനിക്കാകുന്നുള്ളൂ.

അവളുടെ

പുഞ്ചിരികളുടെ ശബ്ദം മാ‍റ്റൊലിക്കുന്നു!

 

പ്രണയമേ,

നിനക്ക് അഗ്നിയായി ജ്വലിക്കാന്‍ കഴിയുമായിരിക്കും

മഴയായി പെയ്യാന്‍ കഴിയുമായിരിക്കും

പക്ഷെ,

നീ എന്നില്‍ നിറയുന്ന്‍ ഓരോ നിമിഷവും,

കരയാനല്ലാതെ മറ്റൊന്നിനും

ഒന്നിനും എനിക്കാകുന്നില്ല!

 

അവളുടെ ചുടു നിശ്വാസങള്‍

എന്നെ അലട്ടുന്നു.

ഉറക്കം നഷ്ടപ്പെടുന്ന ഈ യാമങളില്‍

അവളുടെ സ്വരത്തിനു കാതോറ്ത്തിരിക്കുമ്ബോള്‍

മൌനത്തിന്റെ നെടുവീറ്പ്പുകള്‍ എന്നോട് പറയുന്നു,

അവള്‍ പറന്നകന്നൂ,

വേറേതോ കൂട് തേടി.

എന്റെ ഹൃദയമിടിപ്പുകള്‍ അവളെ അസ്വസ്ഥയാക്കുന്നൂ എന്നു;

എന്റെ ഹൃദയത്തുടിപ്പുകള്‍

അവളുടേതായിരുന്നെന്ന് അവളറിഞ്ഞില്ലെ?

 

പ്രണയം ഒരു തിരിച്ചറിവാണു,

പലറ്ക്കും

തന്റെ ഹൃദയത്തിന്റെ താളം

മറ്റൊരു ഹൃദയമിടിപ്പില്‍

അലിഞ്ഞു തീറ്ന്നിരിക്കുന്നു എന്ന

സുഖമുള്ള തിരിച്ചറിവ്!

പലറ്ക്കും അതൊരു ബന്ധനമാണ്‍,

താന്‍ മറ്റൊരാള്‍ടെ ഹൃദയത്തില്‍ മാത്രം

ബന്ധിക്കപ്പെട്ടിരിക്കുന്നൂ എന്ന നോവ്!

ആരാണ്‍ തെറ്റ്?

വീണ്ടും മൌനം വാചാലമാവുന്നു!

 

മൌനത്തിന്റെ വാചാലത

കുറേയൊക്കെ ഞാന്‍ ഇഷ്ട്പ്പെടുന്നൂ.

മൌനത്തിന്റെ ഇരുണ്ട കോണില്‍,

അവളുടെ സ്വരം തേടി

ഞാന്‍ അലയട്ടെ.

മരണത്തിന്റെ ഏകാന്തതയില്‍

സ്വസ്ഥമായി,

അവളേയും സ്വപ്നം കണ്ട്,

ചുംബനങളുടെ നനുത്ത പായലുകള്‍ പറ്റിപ്പിടിച്ച,

കണ്ണുകളില്‍

അവളെ വെച്ച് മൂടി

ഞാനുറങട്ടെ,

എന്നേക്കുമായി!

-----------------------------------------

ശിബ് ല

ധന്യന്‍..


{ഈ ഡിജിറ്റല്‍ യുഗത്തിലും കവിതകളെ താലോലിക്കുന്ന ഒരുപാട് ഹൃദയങളുണ്ട്.. SMS എന്ന് ഇന്നത്തെ യുവത്വത്തിന്റെ ഭാഷ ഒരു തരത്തില്‍ അനുഗ്രഹമാണ്‍! പ്രണയിക്കാനും കലഹിക്കാ‍നും സമയം കളയാനും മാത്രമല്ല അത് എന്ന സത്യത്തിന്റെ തെളിവാണ്‍ ഈ കവിത. ഞാനും എന്റെ ഒരു സുഹൃത്തും SMS ഇലൂടെ രചിച്ച കവിതയാണു ഇത്. അവളുടെ കവിതകള്‍ക്ക് എന്റെ മറുപടി.. കവിതയായി.. ഒരു പരീക്ഷണം! പ്രണയത്തിന്റേയും പ്രണയ നൊംബരത്തിന്റേയും വിങലുകള്‍ ചേറ്ന്ന തിരിച്ചറിവാണ്‍ ഇത്} 

 

 

 

 

 

 

 

3 comments:

Sangeetha Janachandran said...

Just was reminded of Kahlil Gibran after reading this... He was so right when he said....

"I will find both freedom and safety in my madness. The freedom of loneliness... the safety from being understood..."

Keep writing...stay blessed...

The Eye said...

Sachi....

Thank you very much... for your comment...! See u again..!

Bindhu Unny said...

ഇംഗ്ലീഷിലുള്ള SMS കവിതാമത്സരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. മലയാളത്തിലും SMS കവിതയ്ക്ക് പ്രചാരമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.
നല്ല വരികള്‍. :-)