Thursday, January 8, 2009

വീണ്ടുമൊരു പ്രണയകാലം.

വീണ്ടുമൊരു പ്രണയകാലം.

കാറ്റിന്റെ മറ്മ്മരങ്ങളും

മഴത്തുള്ളികളുടെ സംഗമങ്ങളും

ഇരുട്ടിന്റെ കണികകളുമെല്ലാം

എന്നോടു പറയുന്നൂ,

‘നീ പ്രണയിക്കുന്നൂ!’

പണ്ടെങ്ങോ എപ്പഴോ

നഷ്ട്ടപ്പെട്ട പ്രണയം;

പിന്നെയൊരു വരള്‍ച്ച,

എനിക്കുമെന്റെ കവിതകള്‍ക്കും!

ആ വരള്‍ച്ചയുടെ യുഗങ്ങള്‍ താണ്ടി

ഇപ്പോഴിതാ വീണ്ടും പ്രണയത്തിന്റെ മരുപ്പച്ചകള്‍;

കവിതയുടെ പുല്‍മേടുകള്‍!

വീണ്ടും

കവിതകളുടെ മിന്നലുകളുമായി

എന്നിലേക്ക് ഓടിയെത്തിയ നീ;

നിനക്കാവട്ടെ

എന്റെയീ പുനറ് ജന്മത്തിലെ

ആദ്യ കവിത!

പ്രണയക്കാലത്തിന്റെ

മഞ്ഞിന് കണങ്ങള്‍ക്കിടയിലൂടെ

ഊറ്ന്നിറങ്ങുന്ന

സൂര്യ കിരണങ്ങളായി

നീ

മനസ്സിന്റെ പ്രണയ മറ്മ്മരങ്ങളില്‍

വെളിച്ചം വീശി

തൊട്ടുണറ്ത്തുന്നു!

എന്റെ ഹ്രദയത്തുടിപ്പുകള്‍

ഞാനിന്നു ശ്രദ്ധിച്ചു നോക്കി;

എന്റെ പേര്‍ കേള്‍ക്കുന്നു!

നിന്റെ ഹ്രദയമാണല്ലെ

എന്നില്‍ തുടിക്കുന്നതു?

നിന്റെ പേരു മറന്നു പോയോ?

നിന്റെ ഹ്രദയത്തുടിപ്പുകള്‍ കേട്ടു നോക്കൂ!

നിന്റെ സ്വപ്നം

ഇന്നെന്റെയും!

സ് നേഹത്തിന്റെ പല്ലവികള്‍

ചരണത്തിന്റെ മൂറ്ദ്ധന്യത്തിലെത്തുംബോള്‍

ചുംബനങ്ങള്‍ക്കൊപ്പം

ഹ്രദയവും കൈമാറാം;

ഇടയ്ക്കെങ്കിലും

എന്റെ ഹ്രദയം എന്നിലും

നിന്റെ ഹ്രദയം നിന്നിലും

തുടിക്കട്ടെ!

ആകാശത്തിനു മീതെ

കടലിന്റെ അടിത്തട്ടില്‍

ഇരുട്ടിന്റെ അങ്ങേത്തലയ്ക്കല്‍

ആരും വരാത്ത ഇടങ്ങളിലേക്കു

ഞാന്‍ നിന്നെ

കൂട്ടിക്കൊണ്ട് പോകും

എന്റെ കൈ വിരലിന്റെ സുരക്ഷിതത്വത്തില്‍

എന്റെ ഹ്രദയത്തുടിപ്പുകളുടെ വേഗതയില്‍

നിന്റെ കണ്ണുകളുടെ പ്രാകാശത്തില്‍

നിന്റെ പുഞ്ചിരികളുടെ ശബ്ദ്ത്തില്‍

നമക്കു യുഗങ്ങള്‍ താണ്ടാം!

എന്റെ കവിതയും

നിന്റെ കൊഞ്ചലും

ഒരിക്കലും അവസാനിക്കാതിരിക്കട്ടെ!

എല്ലാ കൂടിച്ചേരലുകളും ഒരിക്കല്‍ പിരിയണം.

നമക്കും പിരിയണ്ടേ?

പിരിയണം!

വാക്കുകള്‍ക്ക് അറ്ത് തമില്ലാതാവുന്ന

വറ്ണ്ണങ്ങള്‍ ചാരമാവുന്ന

ഭാഷകള്‍ ജഡമാകുന്ന

ഓറ്മ്മകള്‍ ഇല്ലാതാവുന്ന

പ്രണയത്തിനു നിറ്വചനമില്ലാതവുന്ന

അന്ന്..

അന്ന്,

നമക്കു പിരിയാം!

വീണ്ടുമൊരു പ്രണയകാലം.


ധന്യന്‍

{ഒരു പ്ര്ണയം... ഇന്നെന്റെ വാക്കുകള്‍ക്കു അറ്ത്ത്മില്ല..പ്ര്ണയതിനു നിര്‍വചനമില്ല... ഇന്നു ഞാന്‍ ഞാന്‍ പോലുമല്ല!!!! അവള്‍, എന്നോ എന്നെ പിരിഞ്ഞു പോയി.... ഇന്നു കാത്തിരിപ്പുകള്‍ക്കു ഒരു കാല്‍പ്പനികതയുടെ സുകമില്ല... അവള്‍ എന്നെ തേടി വരില്ല.. പക്ഷെ....}








2 comments:

മുസാഫിര്‍ said...

പുതിയ പ്രണയം കവിതയില്‍ വസന്ത കാലം കൊണ്ടുവരട്ടെ !

അരങ്ങ്‌ said...

നല്ല കവിത. പ്രണയത്തിന്റെ കാണാനിറങ്ങളും ഇളം കാറ്റും നിലാവും ഈ കവിതയില്‍ നിറയുന്നു. ഒപ്പം possessivenes നിന്നും caring ങിലേയ്ക്കുള്ള വിശുദ്ധ പ്രണയത്തിന്റെ പരിണാമവും.