Friday, October 24, 2008

മഴ മേഘമെന്തേ മടിക്കുന്നൂ….

മഴ മേഘമെന്തേ മടിക്കുന്നൂ….

എരിഞ്ഞടങ്ങുന്ന കനലിനും
കണ്ണീരിന്റെ നനവു;
ഇന്നലെ പെയ്ത മഴയ്ക്കും
നിശ്വാസത്തിന്റെ ചൂട്;
വാക്കുകള്ക്കുമപ്പുറം,
ഏതോ വിതുമ്പലുകള്…
പെയ്തൊഴിഞ്ഞ മഴ പോലെ!

ഇനിയും,
പറയാനറിയാതെ
ഏങ്ങലടിക്കുന്ന മനസ്സിന്റെ വിലാപങ്ങള്‍!
നീ കേള്‍ക്കുന്നുണ്ടാവും,
നിശബ്ദ്തയില്‍ പറന്നുയരുന്ന
തേങ്ങലിന്റെ ശബ്ദങള്‍!

നരച്ച മഴവില്ലും
അനങ്ങാത്ത അണ്ണാറക്കണ്ണനും
വെളുത്ത ഇരുട്ടും
ഇനിയുമെന്നെ ഭ്രാന്തനാക്കാന്‍
നീയില്ലാത്ത സ്വപ്നങ്ങളും!

ഓര്‍മ്മ്കളില്‍ നീ വന്നു പോകുമ്മ്പോള്‍
മഞ്ഞു പെയ്യുന്നു,
ചൂടുള്ള മഞ്ഞ്!

വിരിയാത്ത പൂവിന്റെ നിറങ്ങള്‍ തേടി
ഞാനലയുന്നൂ,
അവയൊരിക്കലും വിരിയില്ലെന്നറിഞ്ഞു തന്നെ!
നിന്നെയോറ്ത്ത് ഞാന്‍
ഉറങ്ങുന്നൂ,
നീ സ്വപ്നങ്ങളില്‍ വരില്ലെന്നറിഞ്ഞു കൊണ്ടു തന്നെ!

മഴ പോലെ,
മഴക്കാലം പോലെ,
മഴയില്‍ നനയുന്ന താമരയില പോലെ
പ്രണയം പൂത്തുലയുന്ന ഗുല്‍മോഹര്‍ പൂക്കളായി
വന്നൂടെ?

വെറും മഴ മേഘമായി മാത്രം നില്‍ക്കാതെ,
നിനക്ക്,
മഴയായി,
കവിതയായി,
പ്രണയമായി,
പെയ്തൂടെ?!

ധന്യന്‍.

{പ്രണയം... ഒരു സുഖമുള്ള മഴയായി പെയ്തൊഴിഞ്ഞു, പക്ഷെ മഴയുടെ മണം തങ്ങി നില്‍ക്കുന്നൂ. മഴ മേഘങ്ങള്‍ പെയ്യാന്‍ വെംബി നില്‍ക്കുന്നെങ്കിലും പെയ്യാനാവുന്നില്ല! പ്രണയത്തിന്റെ ശ്രുതി മീട്ടും മഴ... മഴയേയും നക്ഷത്രങ്ങളേയും സ്നേഹിച്ചിരുന്ന അവള്‍.... അവള്‍ക്കായി ഈ കവിതയും പ്രണയവും!!!}

2 comments:

വരവൂരാൻ said...

മനോഹരമായ വരികൾ, ആശംസകൾ

sv said...

പ്രണയം ഒരു മഴയായി മാറുന്നു...

പെയ്തു തോരാത്ത മഴ പൊലെ ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു