Friday, June 26, 2009

മഴപ്പെയ്യുന്ന വേനല്‍ക്കാലം…

മഴക്കാ‍ലം

ഇന്നു പൊള്ളുന്ന കണ്ണീറ്ത്തുള്ളികള്‍!

അന്നു,

ഇങ്ങനെ ആയിരുന്നില്ല.

ഓരോ മഴയും നീയായിരുന്നു

നിന്റെ പ്രണയമായിരുന്നു.

 

ഓറ്മ്മകള്‍ക്കു ഒരു നീറ്റല്‍

കണ്ണീരുകള്‍ക്കുമപ്പുറം

ഒരു വിങ്ങല്‍!

 

ഇന്നു നീ പെയ്യുന്നത്

മറ്റാറ്ക്കോ വേണ്ടിയാണെന്നറിയുംബോള്‍

കാരണമറിയാതെ

വേദനയുടെ വേനല്,

കരിഞ്ഞുണങ്ങിയ വേനല്‍!

 

മരണത്തേക്കാളും ഞാന്‍ ഭയപ്പെട്ടത്

ഈയൊരു കൂടിക്കാഴ്ച് ആയിരുന്നു,

പുതുമഴയായി നീ വന്നു

പക്ഷെ,

നീ പെയ്യുന്നത് മറ്റാറ്ക്കോ വേണ്ടി!

 

നിറങ്ങളില്ലാത്ത

മഴയില്ലാത്ത

വേനലുകളുമായി

ദൂരെ നിന്നു കണ്ടു ഞാന്‍,

നീ മഴയായി പെയ്യുന്നത്,

മറ്റൊരു ദ്വീപില്‍!

 

വറ്ഷങ്ങളുടെ അകല്‍ച്ചയില്‍

ഞാനും നീയും

വേറെ ആരൊക്കെയോ ആയി പോയിരിക്കുന്നു.

 

കാലം

മഴപ്പെയ്തു മായ്ച്ച

നമ്മുടെ പ്രണയം!

 

മഴയായി

എനിക്കായി

ഇനി നീ പെയ്യില്ലെന്നറിയാം.

പക്ഷെ

ആ മഴക്കാലം.

ചുംബനങ്ങളായി നീ പകറ്ന്നു തന്ന മഴകളും

കെട്ടിപ്പുണരുകളായി എന്നിലേക്ക് പകറ്ന്ന തണുപ്പും

തിരിച്ചെടുക്കൂ;

അതിന്റെ ഓറ്മ്മകള്‍

ഈ വേനല്‍ എന്നെ തളറ്ത്തുന്നൂ!

 

മഴമുകിലിന്റെ മറ്മ്മരങ്ങളില്‍

മഴയുടെ ഹ്രദയം ഞാനറിഞ്ഞു.

 

പ്രണയം, മഴയാകുംബോള്‍

വേനലിന്റെ ചൂട്

അധികം അകലെയല്ല!

 

കുറേ മഴയായി എന്നില്‍ പെയ്ത്

നീയും പോയി,

വേനലുകള്‍ മാത്രം ബാക്കിയാക്കി!

 

ധന്യന്‍.

 

{പ്രണയം എന്നും വേദനയാണു. വേറ്പ്പാടിന്റെ കണ്ണിരുകള്‍ വറ്റിക്കഴിഞ്ഞാല്‍ പിന്നെ എന്നെങ്കിലുമൊരു സുഖമുള്ള നൊംബരമായി ആ ഓറ്മ്മകള്‍ ഓടിയെത്തും. പക്ഷെ വേറ്പ്പാടിനു ശേഷം ഒരു  കണ്ടുമുട്ടല്‍. അത് ഒരു വേദനയാണ്‍ വാക്കുകള്‍ക്കു പറഞ്ഞറിയിക്കാ‍നാവാത്ത ഒരു തരം വീറ്പ്പു മുട്ടല്‍! ഞാനവളേ കണ്ടു. കണ്ണീരുകള്‍ക്കൂ പോലും വരള്‍ച്ച!}

7 comments:

ramanika said...

പ്രണയം, മഴയാകുംബോള്‍

വേനലിന്റെ ചൂട്

അധികം അകലെയല്ല!

കുറേ മഴയായി എന്നില്‍ പെയ്ത്

നീയും പോയി,

വേനലുകള്‍ മാത്രം ബാക്കിയാക്കി!

ee varikal sarikkum ishtapettu

വരവൂരാൻ said...

ഓരോ മഴയും നീയായിരുന്നു നിന്റെ പ്രണയമായിരുന്നു.
മഴയായി എനിക്കായി ഇനി നീ പെയ്യില്ലെന്നറിയാം
മരണത്തേക്കാളും ഞാന്‍ ഭയപ്പെട്ടത് ഈയൊരു കൂടിക്കാഴ്ച് ആയിരുന്നു

ഇഷ്ടപ്പെട്ടു ഈ വരികൾ
അതു പോലെ തന്നെ കവിതക്കു നൽകിയ പേരിലും ഒരു പുതുമയുണ്ട്‌.. "മഴപ്പെയ്യുന്ന വേനല്‍ക്കാലം…" ആശംസകൾ

Anonymous said...

mazhayum pranayamanu...
pranayam mazha thaneyanuu...

Anonymous said...

ningalute kavithakaL niRaye pranayavum mazhayum Anallo..
enikkishttamulla vishayangaL...

Sureshkumar Punjhayil said...

പ്രണയം എന്നും വേദനയാണു ... Aa vedanayeyum pranayikkam...!

Manoharam, Ashamsakal...!!!

Midhin Mohan said...

മഴ..!!!!!!!!
അതിന് എത്ര ഭാവങ്ങളുണ്ട്...? ഒരിക്കല്‍ വേനല്‍മഴയായി ഉള്‍ച്ചൂടിനെ കെടുത്തി,...രാത്രിമഴയായി, നനുത്ത സംഗീതം പൊഴിച്ച്, മനസ്സിന്റെ മണല്‍പ്പരപ്പുകളില്‍ ചിത്രം വരച്ച്..........
പിന്നെയൊരുനാള്‍... പേമാരിയായി സ്വപ്നപ്പൂങ്കുലകളെ തല്ലിപ്പൊഴിച്ച്,... നിന്റെ വേരുകളെ കടപുഴക്കി... തീമഴയായി നിന്റെ നിനവുകളെ... ചുട്ടെരിച്ച്‌....

അത്,........ ഋതു ഭേദങ്ങള്‍ക്കും അപ്പുറത്തായിരുന്നു അല്ലെ....
ഞാനും നനയുന്നു ഒരു മഴ....
നിറമില്ലാത്ത മഴ!

നല്ല കവിത... ആശംസകള്‍.....

Indu said...

ee varikalezhuthan prerippichathu chayam thecha mukhathe vila kuranja vikaraprakadanangalum, vaakkukalile kapadathayum alle? koodikazhchakale ini nee bhayakkilla ennu viswasikkunnu.